Between You and a Book

എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം

Product Price

AED36.00 AED45.00

Author

Title

Description

ദർസിൽ ഓതാൻ സമ്മതവും ചോദിച്ചു വന്നപ്പോൾ ആണ് എ പി മുഹമ്മദ് മുസ്‌ലിയാരെ ആദ്യമായി കാണുന്നത്. അധ്യാപന ജീവിതത്തിന്റെ ആ തുടക്ക കാലത്തെ മികച്ചതാക്കി മാറ്റിയ പ്രധാനപ്പെട്ട വിദ്യാർഥികളിൽ ഒരാൾ മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. പിന്നീട് ഞങ്ങൾ സഹപ്രവർത്തകരായപ്പോഴും പഴയ ആ വിദ്യാർഥിയെ പോലെ അദ്ദേഹം ചോദ്യങ്ങളും സംശയങ്ങളും ചോദിക്കും. മങ്ങാട് ദർസിൽ ചേർന്നതിനു ശേഷം പിന്നീടൊരിക്കലും അദ്ദേഹം എന്നെ വിട്ടുപോയിട്ടില്ല. ദർസ് ഒഴിവുകാലത്ത് എല്ലാവരും പോയാലും മുഹമ്മദ് മുസ്‌ലിയാർ പോകില്ല. ബാഖിയാത്തിൽ പഠിച്ച രണ്ട് വർഷമായിരുന്നു അകന്നു നിന്നത്. ബാഖിയാത്തിൽ വിദ്യാർഥിയായിരുന്ന അക്കാലത്ത് മുഹമ്മദ് മുസ്‌ലിയാർ മാസത്തിൽ ഒന്നും രണ്ടും എന്ന കണക്കെ ദീർഘമായ കത്തുകളെഴുതും. ഞാനും മറുപടികളെഴുതും. ഒരുപക്ഷേ, ഞാൻ ഏറ്റവും കൂടുതൽ കത്തുകളെഴുതിയത് മുഹമ്മദ് മുസ്‌ലിയാർക്ക് ആയിരിക്കും.
– കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

ദീർഘദർശിയായ നേതാവ്, ആശയസ്ഫുടതയുള്ള പ്രഭാഷകൻ, പ്രാമാണികനായ സംവാദകൻ, സംഘടനയുടെയും സ്ഥാപനങ്ങളുടെയും ചുമതലയുള്ളയാൾ, ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അറിവ് പകർന്ന മുദർരിസ്, ഖാസി, ഖതീബ്. ഇതെല്ലാമായിരുന്നു എപി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം. കഴിഞ്ഞ അരനൂറ്റാണ്ടിലെ കേരള മുസ്‌ലിം സാമൂഹിക പരിസരത്ത് ജ്ഞാന ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ഒരു മഹാമനീഷിയുടെ ജീവിത പുസ്തകമാണിത്.

Product Information

Author
ആത്മകഥ, ഓർമ, പ്രഭാഷണം, ഫതാവ
Title
A P Muhammad Musliyar Kanthapuram

⚡ Store created from Google Sheets using Store.link